സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്

sai pallavi

മലയാളത്തില്‍ പുതിയ ചിത്രത്തിന് കരാറൊപ്പിട്ട് സായി പല്ലവി.  ഫഹദ് ഫാസില്‍ നായനാകുന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്.  നവാഗതനായ വിവേകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാരി 2വാണ് സായി പല്ലവിയുടേതായി തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്നത്.

ഉൗട്ടിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.   ഈമയൗവിന്‍റെ തിരക്കഥാകാരന്‍ പി എഫ് മാത്യൂസിന്റേതാണ് തിരക്കഥ.  പ്രേമവും, കലിയുമാണ് സായി പല്ലവി അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍. അതുല്‍ കുല്‍കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തില്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top