ശബരിമല പ്രശ്‌നങ്ങളില്‍ ഹര്‍ജിക്കാര്‍ക്കും പങ്കുണ്ട്: ഹൈക്കോടതി

ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മുന്‍പില്‍ സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറല്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ വിവരിക്കുന്നു. ശബരിമലയില്‍ പോലീസ് അതിക്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ശബരിമലയില്‍ എല്ലാ ഭക്തര്‍ക്കും ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. പോലീസിനെതിരെ ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കും ശബരിമലയിലെ പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്ന് കോടതി വിമര്‍ശിച്ചു. സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിക്കണമെന്ന് കോടതി പറഞ്ഞു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമായതിനാലാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് അഡ്വേക്കറ്റ് ജനറല്‍ കോടതയില്‍ അറിയിച്ചു. ശബരിമലയിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി എത്തണമെന്ന ബിജെപി സര്‍ക്കുലര്‍ എ.ജി കോടതിയില്‍ ഹാജരാക്കി. ഭക്തര്‍ക്ക് യാതൊരു പ്രശ്‌നവും സൃഷ്ടിക്കാതെ തീര്‍ത്ഥാടനം സുഗമമാക്കണമെന്ന് കോടതി ഇരുകൂട്ടരോടും ആവശ്യപ്പെട്ടു. ദേവസ്വം ബെഞ്ച് കേസ് ഇപ്പോഴും പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top