‘ശബരിമലയിലെ സൗകര്യങ്ങളില്‍ സംതൃപ്തനെന്ന്‌ ഭക്തന്‍’; ഒഴിഞ്ഞുമാറി കണ്ണന്താനം (വീഡിയോ)

kannatahanam

ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തരുടെ സംഘവും തമ്മില്‍ നടത്തിയ സംവാദത്തിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി തോമസ് ഐസക്. പമ്പയിൽ തമിഴ് സംഘത്തിനോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്ര മന്ത്രിയുടെ ചോദ്യങ്ങൾക്ക് തങ്ങൾ സന്തോഷത്തോടെയാണ് ഇവിടെ നിൽക്കുന്നതെന്നും, ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തിൽ തൃപ്തരാണെന്നുമുള്ള മറുപടിയാണ് കിട്ടിയത്. ഇത് കേട്ടു കഴിഞ്ഞതും അവിടെ നിന്നും കണ്ണന്താനം പെട്ടെന്ന് നടന്ന് നീങ്ങുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീർത്ഥാടകരിൽ നിന്ന് അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ചില്ലെന്നും എന്നാൽ ഇത് സർക്കാരിന് ലഭിച്ച ഏറ്റവും വലിയ സർട്ടിഫിക്കറ്റാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top