Advertisement

ശബരിമല; വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

November 23, 2018
Google News 0 minutes Read

ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍  ഹൈക്കോടതി ഇന്ന് പരിഗണിക്കും.ശബരിമലയിൽ അക്രമം നടത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയർമാൻ അനോജ് കുമാർ സമർപ്പിച്ച ഹർജിയടക്കമുള്ളവയാണ് ഇന്ന് പരിഗണിക്കുന്നത്.

തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് സര്‍ക്കാർ സത്യവാങ്‌മൂലം സമർപ്പിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡും ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കുന്നുണ്ട്.  ശബരിമലയില്‍ നടന്ന സംഭവങ്ങളില്‍ സ്പെഷ്യല്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട്, എന്നിവയും ഡിവിഷന്‍ ബഞ്ച്  ഇന്ന് പരിഗണിക്കും.

ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്‍റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹര്‍ജി.  അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടികാട്ടി പിസി ജോർജ്ജ് എം.എൽ.എ സമര്‍പ്പിച്ച ഹര്‍ജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും. ശബരിമലയിലെ പൊലീസ് അതിക്രമം സംബന്ധിച്ച ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.  ശബരിമലയിൽ കുടിവെള്ളം, പ്രാഥമിക കൃത്യ നിർവഹണം എന്നിവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നു ദേവസ്വം ബോർഡ്‌ ഹൈകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രയാർ ഗോപാലകൃഷ്ണൻ സമർപിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബസിച്ച് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here