‘അച്ഛാ ഇങ്ങോട്ട് വാ’; പ്രവാസിയായ അച്ഛനെ യാത്രയാക്കുന്ന മകള്‍ (വീഡിയോ)

video

ശരീരം ഒരിടത്തും മനസ് മറ്റൊരിടത്തുമായി ജീവിക്കുന്നവരാണ് ഓരോ പ്രവാസിയും. തന്റെ കുടുംബത്തിന് വേണ്ടി രാവും പകലും ഇല്ലാതെ വിദേശത്ത് ജോലി ചെയ്യുമ്പോഴും അവരുടെ മനസ് നാട്ടിലെ വീട്ടിലായിരിക്കും. കുഞ്ഞുങ്ങളുടെ ചിരിയും കളിയും വീട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് പോകുന്നത് പ്രവാസികളെ സംബന്ധിച്ചിടുത്തോളം ഏറ്റവും വലിയ വേദനയാണ്.

വിദേശത്തേക്ക് പോകുന്ന അച്ഛനെ യാത്രയാക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കുഞ്ഞുമകളുടെ വീഡിയോയാണ് ചുവടെ. വെയ്റ്റിംഗ് ലോഞ്ചിനുള്ളില്‍ കയറിയ അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ലോഞ്ചിനുള്ളില്‍ കയറിയ അച്ഛനോട് പുറത്തേക്ക് വരാന്‍ കുട്ടി പറയുന്നുണ്ട്. അച്ഛനെ പുറത്തെത്തിക്കാന്‍ കുട്ടി പലരീതിയില്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top