സഭാ കവാടത്തിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഇന്നവസാനിച്ചേക്കും

mla

സഭാ സമരത്തിൽ തലയൂരാൻ പ്രതിപക്ഷം .സഭാ കവാടത്തിലെ പ്രതിപക്ഷ എംഎല്‍എമാരുടെ സമരം ഇന്നവസാനിച്ചേക്കും . ചേംബറിൽ ചർച്ചക്ക് വിളിക്കാൻ സ്പീക്കറോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് എംഎല്‍എമാരാണ് സമരം നടത്തുന്നത്. വി.എസ്. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യാഗ്രഹ സമരം നടത്തുന്നത്.

മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട് നടന്നിരുന്നു.
ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷം . അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. മാധ്യമ നിയന്ത്രണ ഉത്തരവിറക്കിയയാളുടെ തല പരിശോധിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top