Advertisement

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി

December 8, 2018
1 minute Read

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഡിസംബര്‍ 12 ബുധനാഴ്ച അർദ്ധ രാത്രിവരെയാണ് നിരോധനാജ്ഞ നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയുടെ കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് കളക്ടര്‍ നിരോധനാജ്ഞ നീട്ടി ഉത്തരവിട്ടത്. ഭക്തര്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘംചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും 144 പ്രകാരം നിരോധിച്ചിട്ടുണ്ട്. സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

Read More: ‘ശബരിമല വിവാദം കേരളത്തെ എങ്ങനെ സ്വാധീനിച്ചു? ’24’ എക്‌സ്‌ക്ലൂസീവ് സര്‍വേ ഫലം രാത്രി ഏഴിന്

ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

Read More: ’24’ സംപ്രേഷണം ആരംഭിച്ചു; ഇന്നത്തെ പരിപാടികൾ

ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം യാതൊരു തടസവും ഇല്ല. ഡിസംബര്‍ എട്ടിന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 12ന് അര്‍ദ്ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.

Read More: ഹൃദയംകവര്‍ന്ന് ഈ മുത്തശ്ശിയുടെ താരാട്ട്‌; വീഡിയോ കാണാം

ജില്ലാ പോലീസ് മേധാവിയുടെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ടിന്റെയും നിലയ്ക്കല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളുടെയും സംഘര്‍ഷ സാധ്യത നേരില്‍ ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് ‘144’ പ്രകാരമാണ് ജില്ലാ മജിസ്‌ട്രേട്ടായ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top