യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്ര മലപ്പുറം ജില്ലയിൽ ഇന്ന് പര്യടനം അവസാനിപ്പിക്കും

യൂത്ത് ലീഗ് നടത്തുന്ന യുവജനയാത്ര മലപ്പുറം ജില്ലയിൽ ഇന്ന് പര്യടനം അവസാനിപ്പിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്. നാളെ മുതൽ തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ യാത്ര കടന്നുപോകും.

‘വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം’ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ്‌ നടത്തുന്ന യുവജനയാത്ര പതിനഞ്ച് ദിവസം പിന്നിട്ടു. കഴിഞ്ഞ നാല് ദിവസമായി യാത്ര മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. നാലാം ദിവസം കൊളപ്പുറത്തു നിന്ന് ആരംഭിച്ച യാത്ര താനൂരിൽ സമാപിച്ചു. ചെമ്മാട്ടു ജാഥയെ സ്വീകരിക്കാൻ വൻ ജനാവലി എത്തിയിരുന്നു. മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നത്‌ കൊണ്ടാണ് ജാഥക്ക് വലിയ തോതിലുള്ള സ്വീകാര്യത ലഭിക്കുന്നതെന്ന്‌ ജാഥാ ക്യാപ്റ്റൻ മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

കോണ്ഗ്രസ് ഉൾപ്പെടെ സഹോദര രാഷ്ട്രീയ പ്രതിനിധികളും ഇതര മതവിശ്വാസികളും ജാഥയെ സ്വീകരിക്കാൻ എത്തിയിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top