ശബരിമല തീട്ടൂരം രേഖ 24ന്; ശബരിമലയിൽ പൂജകൾ നടത്താനുള്ള ചുമതല ചീരപ്പൻ ചിറ കുടുംബാംഗത്തിന്! എക്‌സ്‌ക്ലൂസീവ്

ശബരിമലയിൽ ആചാരങ്ങൾ നടത്താൻ ചുമതലപ്പെട്ട സമുദായങ്ങളെ സംബന്ധിച്ച ഏറ്റവും പഴക്കമേറിയതും അധികാരികവുമായ രേഖ പുറത്ത്.

400 വർഷം മുൻപ് പന്തളം രാജാവ് മകരവിളക്കുത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ അധികാരികളായ കോവിൽ അധികാരികൾക്ക് നൽകിയ രാജശാസനമാണ് 24 ന് ലഭിച്ചിരിക്കുന്നത്.

ശബരിമലയിൽ പൂജകൾ നടത്താനുള്ള ചുമതല ചീരപ്പൻ ചിറ കുടുംബാംഗത്തിനാണ് നൽകിയിരിക്കുന്നതെന്ന് രേഖ വ്യക്തമാക്കുന്നു.. ബ്രാഹ്മണ സമുദായത്തെ കുറിച്ചോ തന്ത്രി കുടുംബത്തെ കുറിച്ചോ ഇതിൽ പരാമർശമില്ല . ശബരിമലയിൽ ആചാരങ്ങൾ നടത്താൻ ചുമതലപ്പെട്ട സമുദായങ്ങളെ സംബന്ധിച്ച്‌ ഏറ്റവും പഴക്കമേറിയ രേഖയാണിത്. പന്തളം രാജാവ് ശബരിമലയിലെ മകരവിളക്ക് ഉത്സവം നടത്തുവാൻ മലയരയ സമുദായത്തിന് അധികാരവും പണവും നൽകാൻ കോവിൽ അധികാരിക്ക് നൽകിയ തിട്ടൂരം!

ഏകദേശം 400 വർഷത്തോളം പഴക്കമേറിയ രേഖ ചെമ്പ് തകിടിൽ പ്രാചീന മലയാളമായ കോലെഴുത്ത് ഭാഷ രീതിയിലാണ്. കൊല്ല വർഷം 843 ലുള്ള ചെമ്പോല തീട്ടൂരത്തിൽ രാജ മുദ്രയുമുണ്ട്. ഇതിൽ പറയുന്നതനുസരിച്ച് ശബരിമലയിൽ പൂജ നടത്തുവാനും സന്നിധാനത്ത് താമസിക്കുവാനും അധികാരം കൊടുത്തിരിക്കുന്നത് ഈഴവ സമുദായമായ ചീരപ്പൻ ചിറയ്ക്കാണ്.

മകരവിളക്ക് ഉത്സവം നടത്തുവാൻ പന്തളം രാജാവ് ആധികാരികമായി ചുമതലപ്പെടുത്തിയിരിക്കുന്നത് ആദിവാസികളായ മലയരയ സമുദായത്തെയാണ്. ഈ പൂജകൾ പുള്ളുവൻ പാട്ട്, വേലൻ പാട്ട്, വെടിവഴിപാട് എന്നിവയാണെന്ന് സെന്റർ ഫോർ ഹെറിറ്റേജ് മ്യൂസിയം ഡയറക്ടർ ഡോ. രാഘവ വാര്യർ പറയുന്നു.
രേഖയിൽ ഇരുമുടികെട്ട്, നെയ്യഭിഷേകം, വൃതം ,ബ്രാഹ്മണരുടേതായ പൂജകൾ എന്നിവയെ കുറിച്ചൊന്നും പരാമർശിക്കുന്നതേയില്ല. ഈ രേഖകൾ മറികടന്ന് തന്ത്രി കുടുംബം എങ്ങനെ ശബരിമലയിൽ സുപ്രധാന അധികാര സ്ഥാനത്ത് എത്തപ്പെട്ടു എന്നുള്ളത് ഇപ്പോഴും വിചിത്രമായി അവശേഷിക്കുന്നു. മാളിക പുറത്തമ്മയ്ക്ക് ചീരപ്പൻ ചിറ സമുദായവുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top