കൊച്ചി മുസരിസ് ബിനാലെ നാലാം ലക്കത്തിന് ഇന്ന് കൊടിയേറും

കൊച്ചി മുസരിസ് ബിനാലെ നാലാം ലക്കത്തിന് ഇന്ന് കൊടിയേറും. വൈകുന്നേരംഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ഉത്ഘാടനചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും നിർവഹിക്കുക.പ്രധാന വേദിയായ ആസ്പിൻ വാൾ ഹൗസിൽ ക്യൂറേറ്റർ അനിത ദുബെ ബിനാലെ പതാക ഉയർത്തും.
20l9 മാർച്ച് 29 വരെയായിരിക്കും ബിനാലെ നടക്കുക.30 രാജ്യങ്ങളിൽ നിന്നായി 94 കലാകാരൻമാർ ബിനാലെയിൽ പങ്കെടുക്കുന്നുണ്ട്. അന്യത്വത്തിൽ നിന്ന് അന്യതയിലേയ്ക്ക് എന്നുള്ളതാണ് ബിനാലെ നാലാം ലക്കിത്തിന്റെ ക്യുറേറ്റർ പ്രമേയം. ബിനാലെ നാലാം ലക്കത്തിന് സമാന്തരമായി സ്റ്റുഡൻസ് ബിനാലെയ് നടക്കുന്നുണ്ട്. ഇരുന്നൂറോളം വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് ഇതിൽ പ്രദർശിപ്പിക്കുക
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.