ഫേസ്ബുക്ക് ആസ്ഥാനത്ത് വൈകീട്ട് 4.30 ഓടെ ബോംബ് സ്‌ഫോടനുമുണ്ടാകുമെന്ന് ഭീഷണി

സിലിക്കൺ വാലിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. ബോംഗ് സ്‌ഫോടനമുണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് സിലിക്കൺ വാലിയിലെ മൂന്ന് നില കെട്ടിടം ഒഴിപ്പിച്ചു.

വൈകീട്ട് 4.30ഓടെ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. അജ്ഞാത സന്ദേശം ലഭിച്ചയുടൻ കെട്ടിടം ഒഴിപ്പിക്കുകയായിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷവും പൊലീസിന് സ്‌ഫോടക വസ്തുക്കൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

പ്രധാന ഒഫീസുമായി ബന്ധമില്ലാത്ത ഒരു മൂന്ന് നില കെട്ടിടമാണ് ഒഴിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top