‘തീരാത്ത പ്രശ്‌നങ്ങള്‍’; ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി

bjp to violate curfew in sabarimala today

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ നിരോധനാജ്ഞ അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഡിസംബർ 16 ന് വരെയാണ് നിരോധനാജ്ഞ നീട്ടിയത്.  പൊലീന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

Read More: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ കോടതിയുടെ ഇടപെടല്‍; ബാരിക്കേഡ് നീക്കണം

സന്നിധാനം, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നിവിടങ്ങളിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top