വിവാഹ വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു

court pospones hearing of priest rape case

വിവാഹ വാഗ്ദാനം നൽകി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈഭവ് വിലാസ് തപ്‌തേ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.

ബ്രംപുരിയിലെ ഒരു കടയിൽ ജോലി നോക്കുന്നയാളാണ് വൈഭവ്. അതേ കടയിലാണ് പെൺകുട്ടിയുടെ അമ്മയും ജോലി നോക്കിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വൈഭവ് പെൺകുട്ടിയുടെ വീട്ടിൽ വരികയും അമ്മയോട് സംസാരിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ പെൺകുട്ടിക്ക് മൊബൈൽ നമ്പർ എഴുതി കൊടുക്കുകയുമായിരുന്നു. പിറ്റേ ദിവസം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കുട്ടിയെ ജോലി ചെയ്യുന്ന കടയുടെ മുമ്പിൽ വരാൻ പറയുകയും ഇവിടെ വെച്ച് ഇയാൾ വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ വെച്ച് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പരാതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top