റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ട ശക്തികാന്ത ദാസിനെതിരെ ബിജെപിയില്‍ അമര്‍ഷം

sakthikantha das

റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ട ശക്തികാന്ത ദാസിനെതിരെ ബി ജെ പി യില്‍ അമര്‍ഷം. ശക്തികാന്ത ദാസിനെ ഗവര്‍ണറായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് സുബ്രമണ്യം സ്വാമി. അതേസമയം ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത്ത് പട്ടേല്‍ രാജി വച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ശക്തികാന്ത ദാസിനെ ഗവര്‍ണറായി നിയമിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തില്‍ കാബിനറ്റ് സെക്രട്ടറിയായും,  യു.പി.എ ഗവണ്‍മെന്റിന്റെ കാലത്ത് അണ്ടര്‍ സെക്രട്ടറിയായും ശക്തികാന്ത ദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ഉപദേശകനായിരുന്നു ശക്തികാന്ത ദാസ്.

Read More: കാടിന്റെ കഥ പറഞ്ഞ് ‘പവിഴമല്ലി’ വെള്ളിത്തിരയിലേക്ക്

എന്നാല്‍, ശക്തികാന്ത ദാസിന്റെ നിയമനം തെറ്റാണെന്ന് ബി.ജെ.പി എംപി സുബ്രമണ്യ സ്വാമി പ്രതികരിച്ചു. മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരവുമായി നിരവധി അഴിമതി കേസുകളില്‍ സഹകരിച്ചിട്ടുണ്ടെന്നും, ചിദംബരത്തെ ശക്തികാന്ത ദാസ് കോടതിയില്‍ സഹായിച്ചിട്ടുണ്ടെന്നും സുബ്രമണ്യ സ്വാമി അരോപിച്ചു. ശക്തികാന്ത ദാസിന്റെ നിയമനമത്തില്‍ എന്‍ഡിഎക്ക് അകത്തും മുറുമുറുപ്പുണ്ട്. അഞ്ച് വര്‍ഷത്തെ കാലാവധിയിലാണ് ശക്തികാന്ത ദാസിനെ നിയമിച്ചിരിക്കുന്നത്.

Read More: ‘ബിജെപിയുടെ നഷ്ടങ്ങള്‍; കോണ്‍ഗ്രസിന്റെയും!’; 2019 ല്‍ ഇനി എന്ത്?

മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരായ രഘുറാം രാജന്‍, ഉര്‍ജിത്ത് പട്ടേല്‍ എന്നിവരെ മൂന്ന് വര്‍ഷത്തേക്കായിരുന്നു സര്‍ക്കാര്‍ നിയമിച്ചിരുന്നത്. സാമ്പത്തിക ശാസ്ത്ര മേഖലക്ക് പുറത്തു നിന്ന് 28 വര്‍ഷത്തിനു ശേഷം ആദ്യമായി റിസര്‍വ് ബാങ്ക് ഗവര്‍ണറാകുന്നതും ശക്തികാന്ത ദാസാണ്. ചുമതലയേറ്റതിനു പിന്നോടിയായി ശക്തികാന്ത ദാസ് നാളെ പൊതുമേഖല ബാങ്കുകളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top