‘അയ്യപ്പജ്യോതി തെളിയും’; വനിതാ മതിലിനെതിരെ പ്രതിരോധവുമായി ശബരിമല കര്‍മസമിതി

Pinarayi Vijayan

വനിതാ മതിലിനെ പ്രതിരോധിക്കാന്‍ ശബരിമല കര്‍മസമിതി രംഗത്ത്. വനിതാ മതിലിന് ബദലായി സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിയിക്കാനാണ് കര്‍മസമിതിയുടെ തീരുമാനം. ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുകയെന്ന് ശബരിമല കര്‍മസമിതി അറിയിച്ചു. ദേശീയ പാതകളെയും പ്രമുഖ സംസ്ഥാന പാതകളെയും കൂട്ടിച്ചേർത്താണ് അയ്യപ്പജ്യോതി തെളിയിക്കുക. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 700 കിലോമീറ്റര്‍ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിക്കും. 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

Read More: ഉയരും വനിതാ മതില്‍’; കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന് മുഖ്യമന്ത്രി

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം ജനുവരി ഒന്നിന് ‘വനിതാ മതില്‍’ സംഘടിപ്പിക്കാനാണ് തീരുമാനം. ഒട്ടുമിക്ക സമുദായ സംഘടനകളും ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top