ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

migrant workers supreme court

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിലെ 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നരേന്ദ്രമോദി ഗുജറാത്ത്

മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് കവി ജാവേദ് അക്തര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരാണ് മറ്റംഗങ്ങള്‍. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിനിതിരെ സാക്കിയ ജാഫ്രി നല്‍കിയ മറ്റൊരു ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top