‘വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടി’; മുഖ്യമന്ത്രിയെ തള്ളി വെള്ളാപ്പള്ളി

‘വനിതാ മതില്‍’ സര്‍ക്കാര്‍ പരിപാടിയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിന് വനിതകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെ തള്ളിയാണ് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടി തന്നെയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്. സാമുദായിക സംഘടനകളുടെ യോഗം വിളിച്ചപ്പോള്‍ പൊതുഭരണ വകുപ്പാണ് വനിതാ മതില്‍ എന്ന ആശയം കൊണ്ടുവന്നത്. പരിപാടിക്ക് സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ’24’ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ തള്ളി രംഗത്തെത്തിയത്. ശബരിമല വിഷയത്തില്‍ താന്‍ ഭക്തര്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലില്‍ തന്റെ ഭാര്യയും, മകന്‍ തുഷാറിന്റെ ഭാര്യയും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top