വനത്തിലെ ധ്യാനത്തിനിടെ ബുദ്ധസന്ന്യാസിയെ പുലി പിടിച്ചു

കൊടുംവനത്തിലെ ധ്യാനത്തിനിടെ ബുദ്ധസന്ന്യാസിയെ പുലി പിടിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലെ രാംദേഗിയിലാണ് സംഭവം. ബുദ്ധവിഹാരത്തിലെ രാഹുല്‍ വാക്കേ എന്ന സന്ന്യാസിയാണ് പുലിയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

ഒരുമാസമായി കാട്ടിനുള്ളില്‍ ധ്യാനത്തിലായിരുന്നു വാക്കേ സന്ന്യാസി. ദിവസവും രാവിലെ രണ്ട് സന്യാസിമാര്‍ വാക്കേയ്ക്കുള്ള ഭക്ഷ്ണവുമായ് എത്താറുണ്ട്. ഭക്ഷണവുമായി എത്തിയ സന്ന്യാസിമാരാണ് വാക്കേയെ പുലി ആക്രമിക്കുന്നത് കണ്ടത്. സഹായത്തിനായി കൂടുതല്‍പേര്‍ എത്തുമ്പോഴേക്കും വാക്കേ മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top