നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി തള്ളി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചവറ ബസ് സ്റ്റാന്റിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് കൊല്ലം തുളസി ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. IPC 117,505 (c),505 (B),295A 23, വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും പരസ്യമായി അക്രമത്തിന് പ്രേരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്. പ്രസംഗം പ്രഥമദൃഷ്ട്യ കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

Read More: ‘വീണ്ടും മാപ്പ്’; വനിതാ കമ്മീഷന് മാപ്പെഴുതി നല്‍കി കൊല്ലം തുളസി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top