സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം

santhosh echikanam

ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം.  കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നാണ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചത്. കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി നിർദേശം.

ഫെബ്രുവരി 9ന് കോഴിക്കോട് നടത്തിയ പരാമർശത്തിന്റെ പേരിൽ ഹോസ്ദുർഗ് പൊലീസ് ആണ് കേസെടുത്തത്. പൊലീസിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സാഹിത്യ സമ്മേളനത്തിലായിരുന്നു വിവാദ പരാമർശം. കാസര്‍ഗോഡ് ഏച്ചിക്കാനം സ്വദേശി ബാലകൃഷ്ണനാണ് പരാതി നല്‍കിയത്. ഫെബ്രുവരി 9ന് കോഴിക്കോട് നടന്ന കേരള ലിറ്ററി ഫെസ്റ്റിവലിലെ സംവാദത്തിനിടെ സന്തോഷ് ഏച്ചിക്കാനം മാവിലന്‍ സമുദായത്തിനെതിരെ സംസാരിച്ചു എന്നാണ് പരാതി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top