ഹെറ്റ്‌മെയര്‍ ബംഗളൂരുവില്‍; യുവരാജ് സിംഗിനെ ആര്‍ക്കും വേണ്ട

വെസ്റ്റ് ഇന്‍ഡീസ് പുത്തന്‍ താരോദയം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഐപിഎല്ലിലേക്ക്. ഐപിഎല്‍ താരലേലത്തില്‍ 4.20 കോടി രൂപയ്ക്ക് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സാണ് ഹെറ്റ്‌മെയറെ സ്വന്തമാക്കിയത്. 50 ലക്ഷം അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലമാണ് നാല് കോടി കടന്നത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബും, രാജസ്ഥാന്‍ റോയല്‍സുമായിരുന്നു ഹെറ്റ്‌മെയറിന് വേണ്ടി രംഗത്തുണ്ടായിരുന്നത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി രണ്ടു കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ എത്തി.

Read More: കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് രാജിവെച്ചു

അതേസമയം, യുവരാജ് സിംഗിനെ ആര്‍ക്കും വേണ്ട. ഒരു കോടി രൂപ അടിസ്ഥാനവില നിശ്ചയിച്ചെങ്കിലും യുവരാജിനെ ലേലത്തിലെടുക്കാന്‍ ആരും രംഗത്തുവന്നില്ല. കിവീസ് സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കല്ലത്തെയും ആരും ലേലത്തിലെടുത്തില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top