പിറവം കൊലപാതകം പ്രതികൾ അറസ്റ്റിൽ

murder

പിറവത്ത് വൃദ്ധൻ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. പാഴൂർ പോഴിമല കോളനിയിൽ താമസിക്കുന്നവരായ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (26), ചെറുവേലിക്കുടി വീട്ടിൽ ജിത്തു എന്നു വിളിക്കുന്ന ജിതേഷ് (18) എന്നിവരാണ് പിടിയിലായത്.  പിറവം കോടതി കെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.  ആരക്കുന്നം എടയ്ക്കാട്ടുവയൽ, പാർപ്പാംകോട് കരയിൽ കണ്ടംകരിയ്ക്കൽ വീട്ടിൽ നാരായണൻകുട്ടി (70)യാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് ഇഷ്ടികയ്ക്ക് തല ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവം ഇന്നലെ രാത്രി 11.30 നാണ് കൃത്യം നടത്തിയത്. ഇതിന് ശേഷം ത്രീ റോഡ് ജംഗ്ഷനിൽ വെച്ച് ജോസ് ‘ എന്നയാളെ പ്രതികൾ കുത്തി പരിക്കേൽപ്പിച്ചു. ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ  ചികിത്സയിലാണ്. ജിത്തു നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top