പ്രായത്തിലല്ല കാര്യം ചുവടുകളിലാണ്; തരംഗമായി വൃദ്ധദമ്പതികളുടെ ഡാന്‍സ്: വീഡിയോ കാണാം

സംഗതി ഒരല്പം പഴയതാണ്. എങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ് വൃദ്ധദമ്പതികളുടെ കിടിലന്‍ ഡാന്‍സ് വീഡിയോ. ഒരു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഈ വീഡിയോയ്ക്ക് പത്തരമാറ്റിന്റെ പകിട്ടാണ്.

പ്രായത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് വൃദ്ധദമ്പതികളുടെ കിടിലന്‍ ഡാന്‍സ് പ്രകടനം. 70 കാരനായ ഡെറ്റ്മാറും 64 കാരിയായ നെലിയയുമാണ് മനോഹരമായ നൃത്തച്ചുവടുകള്‍ക്കൊണ്ട് ജഡ്ജസിനെയും കാണികളെയും അമ്പരപ്പിച്ചത്. ഒരു ഡാന്‍സ് മത്സരത്തിനിടെയായിരുന്നു ഇവരുടെ നൃത്തപ്രകടനം.

2017 ല്‍ ബവേറിയയില്‍വെച്ചു നടന്ന ഒരു ഡാന്‍സ് മത്സരത്തിന്റെ വീഡിയോയാണ് സാമൂഹ്യാമാധ്യമങ്ങളില്‍ വീണ്ടും ഇടംപിടിച്ചിരിക്കുന്നത്. അതേസമയം വര്‍ഷങ്ങളായി ഡാന്‍സ് കളിക്കുന്നവരാണെന്നും ഒരു സ്വകാര്യമാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടിണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top