കേന്ദ്ര സർക്കാറിന്‍റെ സ്റ്റാർട്ട് അപ് റാങ്കിങ്ങില് മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും

kerala in central ministry start up ranking

കേന്ദ്ര സർക്കാറിന്‍റെ സ്റ്റാർട്ട് അപ് റാങ്കിങ്ങില് മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കേന്ദ്ര വാണിജ്യ വ്യവസായം പുറത്തിറക്കിയ പട്ടികയിലാണ് മികച്ച നാലുസംസ്ഥാനങ്ങളില്‍ കേരളവും ഇടം പിടിച്ചത്.
ഗുജറാത്താണ് ഏറ്റവും മികച്ച സ്റ്റാര്‍ട്ട് സംരംഭക സംസ്ഥാനം.

സ്റ്റാർട്ട് സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി സാങ്കേതിക -ഭൌതിക സാഹചര്യങ്ങള്‍ മികച്ച രീതിയില്‍ ഒരുക്കിയ സംസ്ഥാനങ്ങളാണ് സ്റ്റാർട്ട് അപ് റാങ്കിങ്ങില് ഇടം പിടിച്ചിട്ടുള്ളത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ല ഇന്‍ഡസ്ട്രി പോളിസി ആന്‍ഡ് പ്രമോഷന്‍ ഡിപ്പാർട്ട്മെന്‍റാണ് പട്ടിക തയ്യാറാക്കിയത്.
മികച്ച സംസ്ഥാനങ്ങലുടെ പട്ടികയില്‍ കേരളത്തിന് പുറമെ കർണ്ണാടക, ഒറീസ, രാജ്യസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും ഇടം പിടിച്ചിട്ടുണ്ട്.ഗുജറാത്താണ് ഏറ്റവും മികച്ച സംസ്ഥാനം
സ്റ്റാർട്ട് അപ് നയം, സ്റ്റാർട്ട് അപ് കേന്ദ്രങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്‍ക്യുബേഷന്‍ ഹബ്,സ്റ്റാർട്ട് അപ് സെല്ല് ,ബോധവത്കരണ പരിപാടികള്‍ എന്നിവ കേരളം മികച്ച രീതിയില്‍ നടപ്പിലാക്കിയതായി സമിതി നിരീക്ഷിച്ചു. 2000 ത്തോളം സ്റ്റാർട്ട് അപ് സംരംഭങ്ങള്‍ കേരളത്തില്‍ കഴിഞ്ഞ വർഷത്തില്‍ തുടങ്ങിട്ടുണ്ട്.സ്കൂള് തലത്തില് സ്റ്റാർട്ട്
സംരഭങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞത് കേരളത്തിന് നേട്ടമായെന്ന് അവാർഡ് സ്വീകരിച്ചുക്കൊണ്ട് സ്റ്റാർട്ട് അപ് സി ഇ ഒ സായി ഗോപിനാഥ് പറഞ്ഞു. മികച്ച സ്റ്റാർട്ട് അപ് സംരംങ്ങള്‍ക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ആദ്യ അവാർഡാണിത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top