മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

Pinarayi Vijayan

വനിതാ മതിൽ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ കെ.സി ജോസഫ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു വിരുദ്ധമാണ് ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലം എന്നാരോപിച്ചാണ് നോട്ടീസ്.

Read More: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസയും വനിതാ മതിലിലിന് വേണ്ടി ചെലവഴിക്കില്ല; പിണറായി

അതേസമയം, വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു നയാപൈസ പോലും സര്‍ക്കാര്‍ ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പറഞ്ഞു.

Read More: അയ്യപ്പ ഭക്തന്റെ കാല്‍ തിരുമ്മി കൊടുക്കുന്ന പൊലീസുകാരന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ

ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന വനിത മതില്‍ സര്‍ക്കാര്‍ പണം നല്‍കുന്ന പദ്ധതിയാണെന്നായിരുന്നു ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഇതിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷം നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top