വയനാട്ടില്‍ റിസോര്‍ട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

murder

വയനാട് പുളിയാര്‍മല വിസ്പറിംഗ് വുഡ്‌സ് റിസോര്‍ട്ട് നടത്തിപ്പുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തില്‍ കുത്തേറ്റമുറിവുകളോടെ ഇന്ന് രാവിലെയാണ് നെബുവിൻസെന്റിനെ കണ്ടെത്തിയത്.ഇന്നലെ രാത്രി ഇയാൾക്കൊപ്പം ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട നെബുവിന്‍സെന്റ് ജില്ലയിലെ ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. വയനാട് ടൂറിസം അസോസിയേഷന്‍ സെക്രട്ടറിയും, ബത്തേരി ആരാധന ടൂറിസ്റ്റ് ഹോം ഉടമയുമാണ്. പുളിയാര്‍മലയിലെ റിസോര്‍ട്ട് ലീസിനെടുത്ത് നവീകരണപ്രവര്‍ത്തികള്‍ നടത്തി തുറക്കാനിരിക്കെയാണ് കൊലപാതകം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top