വനിതാമതിലിന് വേണ്ടി സർക്കാർപണം ഉപയോഗിക്കുന്നുവെന്ന നിഗമനത്തിൽ ഹൈക്കോടതി

വനിതാമതിലിന് വേണ്ടി സർക്കാർപണം ഉപയോഗിക്കുന്നുവെന്ന നിഗമനത്തിൽ ഹൈക്കോടതി. പരിപാടിയുടെ കണക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടത് സർക്കാർ ഫണ്ട് ഉപയോഗിക്കുന്നു എന്നതിനാൽ. നയപരമായ തീരുമാനമായതിനാൽ കൂടുതൽ ഇടപെടുന്നില്ലെന്നും കോടതി പരാമർശം. ഇടക്കാല ഉത്തരവിന്റെ പകർപ്പ് പുറത്ത്.
അതേസമയം, വനിതാമതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന വിധത്തിൽ ചില മാധ്യമങ്ങൾ നൽകിയ വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വനിതാമതിലിനെക്കുറിച്ച് പൊതുജനങ്ങളിൽ തെറ്റദ്ധാരണയുണ്ടാക്കാൻ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ ഈ രീതിയിൽ തെറ്റായി വ്യാഖ്യാനിച്ചതെന്ന് വ്യക്തമാണ്.
ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരസ്യമായ രേഖയാണ്. ആർക്കും അതു പരിശോധിക്കാവുന്നതേയുളളൂ. സർക്കാരിനു വേണ്ടി സാമൂഹ്യനീതി വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ 50 കോടി രൂപ വനിതാമതിലിന് ചെലവഴിക്കുമെന്നോ സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി നടത്തുന്നതെന്നോ പറഞ്ഞിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here