സംസ്ഥാനത്ത് ഇന്ന് ബിജെപി പ്രതിഷേധ ദിനം ആചരിക്കും

case against bjp leaders

ശബരിമലയെ തകർക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്നാരോപിച്ച് ബിജെപി ഇന്ന് സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കും. നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് ശബരിമലയിൽ ഇന്നലെ നടന്നതെന്നാണ് ബിജെപിയുടെ ആരോപണം. എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും. ഈമാസം 28ന് തിരുവനന്തപുരത്ത് പ്രിയദര്‍ശനി ഹാളില്‍ വിവിധ പാര്‍ട്ടികളില്‍ നിന്നെത്തിയ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നവാഗത നേതൃസംഗമവും സംഘടിപ്പിക്കും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top