കനക ദുര്‍ഗ്ഗയേയും ബിന്ദുവിനേയും പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

sabarimala

ശബരിമല ദര്‍ശനത്തിന് എത്തിയ കനക ദുര്‍ഗ്ഗയേയും ബിന്ദുവിനേയും പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പമ്പ ഗവണ്‍മെന്റ് ആശുപത്രിയില്‍ നിന്നാണ് ഇവരെ പത്തനംതിട്ട ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്. സുരക്ഷ കൂടി മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു നടപടി എടുത്തത്.
നേരത്തേ ചന്ദ്രാനന്ദന്‍ റോഡില്‍ ഇരുവര്‍ക്കും വലിയ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. കനകദുര്‍ഗ്ഗയ്ക്ക് അപ്പോള്‍ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ബിന്ദു പോലീസിനോടൊപ്പം തിരിച്ചിറങ്ങിയതിന് ശേഷമാണ് തളര്‍ച്ച് അനുഭവപ്പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശിനിയാണ് കനക ദുര്‍ഗ്ഗ. ബിന്ദുവിന്റെ ആരോഗ്യ സ്ഥിതിയില്‍ പ്രശ്നമൊന്നുമില്ല. പോലീസ് നിര്‍ബന്ധിച്ചതിലാണ് തിരിച്ച് ഇങ്ങിയതെന്നാണ് ബിന്ദു വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top