Advertisement

ശോഭയുടെ നിരാഹാരം അവസാനിച്ചു; ഇനി ശിവരാജന്റെ ഊഴം

December 28, 2018
Google News 1 minute Read

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമിരിക്കുന്ന ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. പാലക്കാട് നിന്നുള്ള ബിജെപി നേതാവ് എന്‍. ശിവരാജന്‍ ബിജെപിയുടെ നിരാഹാര സമരം ഏറ്റെടുത്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇദ്ദേഹം.

Read More: തമി; മലയാളത്തിലെ ആദ്യ 3ഡി പോസ്റ്റർ പുറത്ത്

പത്ത് ദിവസമായി നിരാഹാര സമരത്തിലായിരുന്ന ശോഭാ സുരേന്ദ്രനെ വൈകിട്ട് മൂന്നരയോടെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധന നടത്തിയ ശേഷമായിരുന്നു നടപടി. ഒ.രാജഗോപാല്‍, പി.എസ്.ശ്രീധരന്‍ പിള്ള, ദേശീയ സെക്രട്ടറി എച്ച്.രാജ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് സമരമവസാനിപ്പിക്കാന്‍ പോലീസ്
നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സമരം തുടരാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

Read More; പുതുവര്‍ഷത്തില്‍ തിളങ്ങാം; അറിയാം 2019-ന്റെ നിറം

ഡിസംബര്‍ മൂന്നിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിച്ചത്. സമരം എട്ടാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 10 നാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

Read More: ഫ്ലക്സ് അച്ചടിച്ചതിന് പണം ചോദിച്ച കടയുടമക്ക് കെപിസിസി ജനറൽ സെക്രട്ടറി ശരത് ചന്ദ്ര പ്രസാദിന്റെ മർദനം

രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതോടെ സമരം സി.കെ പത്മനാഭന്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് സമരം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുത്തത്.

Read More: ഭക്ഷണം വാരിക്കൊടുത്ത് പൊലീസ്; സ്‌നേഹവീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടുക, അന്യായമായി അറസ്റ്റ് ചെയ്ത കെ. സുരേന്ദ്രനെ മോചിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിരാഹാര സമരം ബിജെപി ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here