Advertisement

പാലക്കാട് 15ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

December 31, 2018
Google News 1 minute Read
opium

പാലക്കാട് ടൗൺ മഞ്ഞക്കുളം ഭാഗത്ത് പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 750 ഗ്രാം ഒപ്പിയം പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശി ഹക്കീം എന്നയാളെ പിടികൂടി. ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പിടിച്ചെടുത്ത ഒപ്പിയത്തിന് വിപണിയിൽ 15 ലക്ഷത്തോളം വില വരുമെന്ന് എക്സൈസ് അധിക്യതർ പറയുന്നു. പ്രതി ഒപ്പിയം കടത്തിക്കൊണ്ടുവരുവാൻ ഉപയോഗിച്ച ഇരുചക്രവാഹനവും കസ്റ്റഡിയിലെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here