Advertisement

നടൻ കാദർ ഖാൻ അന്തരിച്ചു

January 1, 2019
Google News 1 minute Read

ബോളിവുഡ് താരം കാദർ ഖാൻ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് കാനഡയിൽവെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 16-17 ആഴ്ച്ചകളായി ആശുപത്രിയിലായിരുന്നു കാദർ ഖാൻ. ശേഷം ഇന്നലെ ഉച്ചയോടെ കോമയിലാവുകയായിരുന്നു.

1980-90 കാലഘട്ടങ്ങളിൽ ബോളിവുഡിലെ താരമായിരുന്നു കാദർ ഖാൻ. കാബൂളിൽ ജനിച്ച കാദർ ഖാൻ 1973 ൽ രാജേഷ് ഖന്നയുടെ ദാഗ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഈ ചിത്രത്തില്‍ ഒരു അറ്റോണിയുടെ വേഷമായിരുന്നു കാദർ ഖാന്റേത്. തുടര്‍ന്ന് ദോ ഓര്‍ ദോ പാഞ്ച്, മുഖദ്ദര്‍ കാ സിക്കന്ദര്‍, സുഹാഗ്, കൂലി തുടങ്ങി മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഹാസ്യവേഷങ്ങളായിരുന്നു കാദർ ഖാന്‍ കൂടുതലും ചെയ്തിരുന്നത്. 300 ഓളം ചിത്രങ്ങളിൽ കാദർ ഖാൻ അഭിനയിച്ചിട്ടുണ്ട്.

സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ അണിയറയിലും അദ്ദേഹം നിറഞ്ഞുനിന്നു. അമര്‍ അക്ബര്‍ അന്തോണി, മുഖദ്ദര്‍ കാ സിക്കന്ദര്‍ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയത് കാദർ ഖാനായിരുന്നു. 250 ഓളം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. അഭിനയരംഗത്തേക്ക് വരുന്നതിന് മുമ്പ് രൺധീർ കപൂർ-ജയാ ബച്ചൻ ന്നെിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ജവാനി ദിവാനി എന്ന ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരുന്നു.

കാബൂളില്‍ ജനിച്ച കാദർ ഖാന്‍ സിനിമയിലെത്തുന്നതിന് മുമ്പ് മുംബൈയിലെ ഒരു എഞ്ചീനിയറിങ് കോളേജില്‍ അധ്യാപകനായിരുന്നു. അസ്‌റ ഖാനാണ് ഭാര്യ. സര്‍ഫ്രാസ് ഖാന്‍, ഷാനവാസ് ഖാന്‍ എന്നിവര്‍ മക്കളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here