Advertisement

ജനുവരി 16മുതല്‍ കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്

January 1, 2019
Google News 0 minutes Read
ksrtc strike on august 7

കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 16മുതല്‍ അനിശ്ചിതകാല പണിമുടക്ക്. ഒക്ടോബര്‍ രണ്ട് മുതല്‍ നടത്താനിരുന്ന പണിമുടക്കിന് മുന്നോടിയായാണ് സമരം. നാളെ മുതല്‍ അധിക ഡ്യൂട്ടികള്‍ ബഹിഷ്കരിക്കാനാണ് തീരുമാനം. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, പിരിച്ച് വിട്ടമുഴുവന്‍ താത്കാലിക ജീവനക്കാരേയും തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഒക്ടോബർ രണ്ടിന് പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികളുമായി മാനേജ്മെൻറ് ഒത്തുതീർപ്പ് വ്യവസ്ഥയിൽ എത്തിയിരുന്നു. ഡിസംബർ 31നു മുൻപായി വ്യവസ്ഥകൾ പാലിക്കും എന്നായിരുന്നു മാനേജ്മെൻറ് നൽകിയ ഉറപ്പ്.സർക്കാറിൽനിന്ന് സാമ്പത്തിക സഹായം ഒന്നും ലഭ്യമാക്കാത്ത സാഹചര്യത്തിൽ വ്യവസ്ഥകൾ പാലിക്കാൻ ആവില്ലെന്ന് മാനേജ്മെൻറ് കഴിഞ്ഞദിവസം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമര പ്രഖ്യാപനം. ക്ഷാമബത്ത ശമ്പളപരിഷ്കരണം സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കുക, ഡ്യൂട്ടി പരിഷ്കരണം പരിഷ്കരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളിസംഘടനകൾ മുഖ്യമായും മുന്നോട്ടുവയ്ക്കുന്നത്. താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടത് മൂലം പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ പണിമുടക്ക് കൂടുതൽ ബുദ്ധിമുട്ടിലാക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here