Advertisement

ചേറ്റുമുണ്ട് ആക്രമണം; യുവതിയ്ക്ക് ഗുരുതരപരിക്ക്

January 1, 2019
Google News 0 minutes Read
attack

കാസര്‍കോട് ചേറ്റുമുണ്ടില്‍ വനിതാ മതിലിന് എതിരെ ഉണ്ടായ ആക്രമണത്തില്‍ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. തലയ്ക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ച് വിട്ടത്. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ 24വാര്‍ത്താ സംഘത്തിന് നേരെയും ആക്രമണം ഉണ്ടായി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ട്വന്റിഫോറിന്റെ ക്യാമറാമാന്‍ രഞ്ജിത്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാസര്‍ഗോഡ് വനിതാ മതിലിനിടെ സംഘര്‍ഷം; ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി

കാസര്‍കോട് നഗരത്തില്‍ വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിപ്പോകുകയായിരുന്ന സ്ത്രീയാണിത്. കല്ലേറിലാണ് യുവതിയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ഈ യുവതിയെ ഇപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വനിതാ മതിലിന് എത്തിയവരെ ബിജെപി സംഘം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് ശേഷം റെയില്‍ വേ പാളത്തിന് സമീപം തീവച്ചു. ഈ അവസരത്തില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. അതിന് പിന്നാലെയാണ് അക്രമികള്‍ കല്ലേറ് നടത്തിയത്.

ട്വന്റിഫോറിന്റെ ക്യാമറാമാന് മര്‍ദ്ദനം; ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോ അക്രമികള്‍ കൈക്കലാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here