Advertisement

ടൊവിനോയുടെ ‘ഓസ്‌കര്‍’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

January 1, 2019
Google News 1 minute Read

അടുത്തതായി തിയറ്ററിലെത്താന്‍ പോകുന്ന തന്റെ പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് നടന്‍ ടൊവിനോ തോമസ്. ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടുവിന്റെ ഫസ്റ്റ്‌ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളര്‍ന്നുവരുന്ന ചലച്ചിത്രകാരന്റെ വേഷമാണ് ടൊവിനോയ്ക്കുള്ളത്.

Read More: ‘ലാലേട്ടനൊപ്പം അഭിനയിച്ചത് സുകൃതം’; ‘ഈ വര്‍ഷത്തെ ഏറ്റവും വലിയ വരം’: മഞ്ജു വാര്യര്‍

ടൊവിനോയുടെ നായികയായി എത്തുന്നത് അനു സിത്താരയാവും. മാധ്യമ പ്രവർത്തകയും, നായകന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയുമാണ്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്. മധു അമ്പാട്ട് ക്യാമറയും, റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here