Advertisement

അധികാരം കയ്യിലുണ്ടെന്ന് കരുതി വിശ്വാസം തകർക്കാമെന്ന് ഒരു മുഖ്യമന്ത്രിയും കരുതണ്ട :സുകുമാരൻ നായർ

January 1, 2019
Google News 1 minute Read
sukumaran nair slams cm on vanitha mathil

എല്ലാ പാർട്ടികളോടും സമദൂര നിലപാടാണ് എൻഎസ്എസിനെന്ന് സുകുമാരൻ നായർ. ഒരു പാർട്ടിയുടെയും ആഭ്യന്തര കാര്യങ്ങളിൽ എൻഎസ്എസ് ഇടപെടാറില്ലെന്നും
സുകുമാരൻ നായർ പ്രസംഗത്തിൽ പറഞ്ഞു.

എൻ.എസ്എസിന് എല്ലാ കാര്യങ്ങളിലും ഒരു താപ്പേ ഉള്ളു, ഇരട്ടത്താപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ എത്ര നിലപാടെടുത്തുവെന്നും സുകുമാരൻ നായർ ചേദിച്ചു. കോടിയേരി, കാനം, ബാലകൃഷ്ണ പിള്ള എന്നിവർക്ക് സമദൂരത്തെ കുറിച്ച് പറയാൻ എന്തവകാശമാണുള്ളതെന്നും ആചാരം അനാചാരം എന്നിവ അറിയാത്തവരാണ് നവോത്ഥാനം പഠിപ്പിക്കാൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും ഇതും തമ്മിൽ ന്തെ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

‘അധികാരം കയ്യിലുണ്ടെന്ന് കരുതി വിശ്വാസം തകർക്കാമെന്ന് ഒരു മുഖ്യമന്ത്രിയും കരുതണ്ട.
എത്ര സുരക്ഷയും അകമ്പടിയുമായാണ് മുഖ്യമന്ത്രിയുടെ നടപ്പ്. ഒരു അകമ്പടിയുമില്ലാതെയാണ് ഞാൻ നടക്കുന്നത്’- സുകുമാരൻ നായർ പറയുന്നു.

വനിതാ മതിലിലൂടെ ദൈവത്തിന്റെ നാടിനെ ചെകുത്താന്റെ നാടാക്കാൻ ശ്രമിക്കുന്നുവെന്നും സുകുമാരൻ നായർ ആരോപിച്ചു. ആരും എൻ.എസ്.എസിനെ കണ്ണുരുട്ടി പേടിപ്പിക്കാൻ വരേണ്ടെന്നും ആരുടെയും മുന്നിൽ വളയുന്ന നട്ടെല്ലല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here