Advertisement

പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

January 1, 2019
Google News 0 minutes Read

പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു. ഇന്ന് ആറ് മണിയോടെയാണ് ഏഴംഗ സംഘം ഇവിടെ കുളിക്കാന്‍ എത്തിയത്. അഞ്ച് പേരാണ് കടലില്‍ ഇറങ്ങിയത്. റമീസ്, ഇബ്രാഹിം, എന്നിവരാണ് മരിച്ചത്. അലി അക്ബര്‍ എന്ന കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.   ബീമാ പള്ളി സ്വദേശികളാണ് മരിച്ചത്.  കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ബിസ്മില്ല, നവാബ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here