Advertisement

ടിവി 9 വനിതാ ജേണലിസ്റ്റ് പമ്പയില്‍

January 3, 2019
Google News 0 minutes Read
journalists

ടിവി 9 വനിതാ ജേണലിസ്റ്റ് പമ്പയില്‍. റിപ്പോര്‍ട്ടിംഗിനായാണ് ജേണലിസ്റ്റ് എത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് താന്‍ എത്തിയതെന്ന് യുവതി വ്യക്തമാക്കി. സന്നിധാനത്തിലേക്ക് പോകുന്നില്ലെന്നും യുവതി പറഞ്ഞു.  പമ്പയില്‍ ഇവര്‍ക്ക് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല.  അതേസമയം യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ശബരിമലയെ ബാധിച്ചിട്ടില്ല. രാവിലെ നട തുറന്നതു മുതൽ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇതിനിടെ ആന്ധ്ര സ്വദേശിനിയായ യുവതി ദർശനത്തിന് എത്തുന്നുവെന്ന അഭ്യൂഹം കുറച്ചു നേരം പോലീസിനേയും ദേവസ്വം ബോർഡിനേയും ആശങ്കയിലാക്കിയിരുന്നു.

രാവിലെ ആറു മണിയായപ്പോഴേക്കും കാൽ ലക്ഷം ഭക്തർ ദർശനത്തിനെത്തി. ഏഴരയായപ്പോഴേക്കും ഇതു 32000 ആയി ഉയർന്നു. തിരക്ക് വർധിച്ചതിനാൽ പതിനെട്ടാം പടി ചവിട്ടുന്നതിൽ ചെറിയ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഹർത്താൽ അറിയാതെ അന്യസംസ്ഥാനത്തു നിന്ന് വന്നവരായിരുന്നു ഭക്തരിൽ മിക്കവരും. .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here