Advertisement

പേരാമ്പ്രയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്

January 4, 2019
Google News 0 minutes Read
steel bomb

മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ ശശികുമാറിന്റെ വീടിന് നേരെയാണ് ബോംബാക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. രണ്ട് സ്റ്റീല്‍ ബോബില്‍ ഒരെണ്ണം പൊട്ടി. സംഭവം നടക്കുമ്പോള്‍ ശശികുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നു.  വീടിന് കേടുപാട് പറ്റിയിട്ടുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ല.  ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഇന്നലെ മുതല്‍  സംഘര്‍ഷം തുടരുകയാണ്. വന്‍ പോലീസ് സംഘം ഇവിടങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here