Advertisement

‘വീരന്‍ കോഹ്‌ലി, താരം പൂജാര’; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം

January 7, 2019
Google News 1 minute Read
historical win india

ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതുചരിത്രമെഴുതി കോഹ്‌ലിപ്പട. ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ക്ക് സാധിക്കാത്തത് കോഹ്‌ലി സാധ്യമാക്കി. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാല് മത്സരങ്ങളുടെ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാനത്തെയും നാലാമത്തെയും ടെസ്റ്റ് മഴമൂലം സമനിലയില്‍ പിരിഞ്ഞു.

ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 12 ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. അതില്‍ എട്ട് ടെസ്റ്റ് പരമ്പരകള്‍ ഓസീസ് സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണം സമനിലയില്‍ പിരിഞ്ഞു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. പരമ്പരയില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം.

അവസാന ടെസ്റ്റില്‍ ഓസീസ് ഫോളോ ഓണ്‍ ചെയ്തുകൊണ്ടിരിക്കവെ അഞ്ചാം ദിനം മഴ മൂലം കളി ഉപേക്ഷിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍  622 റണ്‍സിന് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഓസീസിനെ 300 റണ്‍സിന് എറിഞ്ഞിട്ടു. അതോടെ 322 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇന്ത്യക്ക് ലഭിച്ചു. ഫോളോ ഓണ്‍ ചെയ്യാനായി ഇന്ത്യ ഓസീസിനെ വീണ്ടും ബാറ്റിംഗിനയച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിക്കാനിരുന്ന ഓസീസിന് മഴ മൂലം അതിന് സാധിച്ചില്ല. ശക്തമായ മഴയായതിനാല്‍ അവസാന ദിനം ഉപേക്ഷിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്യുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here