Advertisement

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം

January 10, 2019
Google News 1 minute Read
pinarayi against rss

ആര്‍എസ്എസിനെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്.

Read More: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ആക്രമങ്ങളില്‍ കുറ്റക്കാരായ ഭൂരിഭാഗം പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസ് കോടതി വിധി ലംഘിച്ചു. ഭക്തരായ സ്ത്രീകളെ അടക്കം ആര്‍എസ്എസ് ആക്രമിച്ചു. യുവതീ പ്രവേശ വിധിക്ക് സ്റ്റേ ഉണ്ടായിരുന്നില്ല. എന്നാല്‍, ആര്‍എസ്എസ് സുപ്രീം കോടതി വിധി ലംഘിക്കുകയായിരുന്നു. ആര്‍എസ്എസാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.

Read More: ‘ആത്മാന്വേഷിയായിരുന്നു, പുലര്‍ച്ചെ മൂന്നിന് ഉണരും’; ഹിമാലയ ജീവിതത്തെ കുറിച്ച് മോദി

ശബരിമല ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് 1137 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10,024 പ്രതികളുണ്ട്. ആകെ പ്രതികളില്‍ 9193 പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നത്. ഹര്‍ത്താല്‍ ദിനം 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ടാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകി.

Read More: തലൈവര്‍ ചിത്രവും ‘പൊക്കി’ തമിഴ് റോക്കേഴ്‌സ്

ശബരിമല യുവതീ പ്രവേശനത്തെത്തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളുടെ വിശദ റിപ്പോർട്ടാണ് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയത്. പൊതു- സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നഷ്ടം റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില യെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പു നൽകി.

Read More: ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയത്. ഒരാഴ്ചക്കു ശേഷമാണ് സർക്കാർ റിപ്പോർട്ട് നൽകുന്നത്. റവന്യു – പൊലീസ് വകുപ്പുകളിൽ നിന്നാണ് റിപ്പോർട്ടിനായി സർക്കാർ വിവരങ്ങൾ സമാഹരിച്ചത്. ക്രമസമാധാന നില യെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഗവർണറോട് സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു റിപ്പോർട്ട് തയ്യാറാക്കി ഗവർണർ കേന്ദ്രത്തിനു നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here