26
Mar 2019
Tuesday
100 News

മുട്ടത്തറയിലെ സാരഥി മോട്ടോഴ്‌സിൽ വൻ തീപിടുത്തം

bird set 17 acre to fire

തിരുവനന്തപുരം മുട്ടത്തറയിലെ സാരഥി മോട്ടോഴ്‌സിൽ തീപിടുത്തം. മാരുതിയുടെ സർവ്വീസ് സെൻററായ ഇവിടെ രണ്ടു കാറുകൾ ഭാഗികമായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ ഉടനെ മറ്റു വാഹനങ്ങൾ മാറ്റിയതിനാൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായില്ല. അഞ്ചു യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചു. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌പ്രേ പെയ്റ്റിംഗിനിടെയായിരുന്നു തീപിടുത്തമുണ്ടായത്.

Top