Advertisement

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള വിധി സുപ്രീം കോടതിക്ക് സംഭവിച്ച തെറ്റ്: കെ. മുരളീധരന്‍

January 11, 2019
Google News 1 minute Read
k muraleedharan

ശബരിമലയിൽ യുവതി പ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി സുപ്രീംകോടതിക്ക് സംഭവിച്ച തെറ്റാണെന്ന് കെ മുരളീധരൻ എംഎൽഎ. മതവിശ്വാസങ്ങളുടെ കാര്യത്തിൽ കോടതികൾ സൂക്ഷ്മത പാലിക്കണമെന്നും മുരളീധരൻ ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Read Also: 48 മെഗാപിക്‌സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7, വില വെറും 12,000!

ടി.പി ചന്ദ്രശേഖരൻ കേസിൽ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായ പരോക്ഷ സൂചനയും മുരളീധരൻ നൽകി. എ കെ ആൻറണിയുടെ മകൻറെ രാഷ്ട്രീയ പ്രവേശനത്തെ മുരളീധരൻ സ്വാഗതം ചെയ്തു. ’24’ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ മുരളീധരൻ എംഎൽഎ നിലപാട് വ്യക്തമാക്കിയത്.

Read Also: ഷൂട്ടിന് ശേഷം പൊളിക്കാം; സിനിമയ്ക്ക് മുമ്പ് പോത്തേട്ടന്റെ സ്റ്റഡി ക്ലാസ് ഇങ്ങനെ

ശബരിമല വിഷയത്തിൽ സുപ്രീംകോടതിക്ക് തെറ്റുപറ്റിയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. യുഡിഎഫിന് ലഭിക്കേണ്ട സർക്കാർ വിരുദ്ധ വോട്ടുകൾ ചിതറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയെ കരുവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിപി ചന്ദ്രശേഖരൻ കേസിൽ സിപിഎമ്മുമായി പാർട്ടി നേതൃത്വം ഒത്തുതീർപ്പുണ്ടാക്കിയെന്ന പരോക്ഷ സൂചനയും മുരളീധരന്റെ വാക്കുകളിൽ പ്രകടമായിരുന്നു. എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത മുരളീധരൻ ഗ്രൂപ്പ് പോര് താങ്ങാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here