Advertisement

ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരിന് ലക്ഷ്യമില്ല : കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി

January 14, 2019
Google News 1 minute Read

ഏക സിവിൽ കോഡിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരിന് ലക്ഷ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി 24 നെ അറിയിച്ചു. മുത്തലാക്ക് ബില്ലിലെ ജയിൽ ശിക്ഷ ഒത്തുതീർപ്പാക്കാൻ കഴിയുന്നത് മാത്രമാണ്. സാമ്പത്തിക സംവരണവും മുത്തലാക്കും ഏക സിവിൽ കോഡിനായുള്ള ആദ്യ പടി അല്ലെന്നും മുഖ്താർ അബ്ബാസ് നഖ്‌വി 24 നോട് പറഞ്ഞു. 24 എക്‌സ്‌ക്ലൂസീവ്.

സാമ്പത്തിക സംവരണവും മുത്തലാക്കും ഏക സിവിൽ കോഡിനുള്ള ആദ്യ നടപടിയാണെന്ന ചർച്ചകളോടാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി പ്രതികരിച്ചത്. ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ ആലോചിയ്ക്കുന്നില്ലെന്ന് 24 മുഖ്താർ അബ്ബാസ് നഖ് വി പറഞ്ഞു.

Read More : ഒരു ഗുണനിലവാര പരിശോധനയും കൂടാതെ മരുന്നുകൾക്ക് വിപണന അനുമതി ലഭിയ്ക്കുന്നു; ജനങ്ങളുടെ ജീവൻ കൊണ്ടാണ് മന്ത്രാലയം കളിയ്ക്കുന്നു; ആയുഷ് മന്ത്രാലയത്തിനെതിരെ പാർലമെന്ററി സമിതി

എല്ലാവർക്കും നീതിയും വികസനവും ഉറപ്പാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാ ബദ്ധമാണ്. അതിനായുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടാണ് സാമ്പത്തിക സംവരണം. മുത്തലാക്ക് ബില്ലിലെ ജയിൽ ശിക്ഷാ നിർദ്ധേശത്തെ തെറ്റായ് വിവരിയ്ക്കുകയാണ്. ജയിൽ ശിക്ഷ വിചാരണ വേളയിൽ കക്ഷികൾക്ക് തമ്മിൽ ഒത്തുതിർപ്പാകാം

Read More : ജിഷ്ണു കേസ് സാക്ഷികളായ വിദ്യാർത്ഥികളെ മനപൂർവ്വം തോൽപ്പിച്ചെന്ന് കണ്ടെത്തിയ അധ്യാപകരെ സംരക്ഷിച്ച് നെഹ്റു കോളേജ് മാനേജ്മെൻറ്

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളിൽ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും എന്നും കേന്ദ്ര ന്യൂനപക്ഷകര്യമന്ത്രി വ്യക്തമാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here