Advertisement

എസ്ബിഐ ഓഫീസ് ആക്രമണം; ആറ് എന്‍ജിഒ നേതാക്കള്‍ കീഴടങ്ങി

January 14, 2019
Google News 0 minutes Read
sbi attack ngo union leaders bail application dismissed

എസ്ബിഐ ഓഫീസ് ആക്രമണത്തിലെ പ്രതികളായ ആറ് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ കീഴടങ്ങി. സംസ്ഥാന ജില്ലാ നേതാക്കളായ സുരേഷ് ബാബു, ശ്രീവത്സന്‍, ബിജുരാജ്, അനില്‍കുമാര്‍, വിനു കുമാര്‍, സുരേഷ് എന്നിവരാണ് കീഴടങ്ങിയത്. രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

രാത്രി ഒന്‍പതരയോടെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ കീഴടങ്ങിയത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും വാണിജ്യ നികുതി കമ്മീഷണര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടറുമായ സുരേഷ് ബാബുവാണ് ഇതില്‍ പ്രധാനി. ശ്രീവത്സന്‍, ബിജുരാജ്, അനില്‍കുമാര്‍, വിനു കുമാര്‍, സുരേഷ് എന്നിവരും കീഴടങ്ങിയ കൂട്ടത്തിലുണ്ട്.

പണിമുടക്കായിരുന്നെങ്കിലും അതിനെ അവഗണിച്ച് പ്രവര്‍ത്തനം നടത്തിയ സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ആക്രമണം നടത്തുകയായിരുന്നു.
സമരാനുകൂലികള്‍ ഓഫീസ് അടിച്ചു തകര്‍ത്തതോടൊപ്പം നിരവധി നാശനഷ്ടങ്ങളും ഉണ്ടാക്കി.

എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വ്യക്തമായത്.
എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ നേതാക്കള്‍ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here