Advertisement

പിസിയെ കൂവി തോല്‍പ്പിച്ച് സ്വന്തം നാട്ടുകാര്‍; തെറി വിളിച്ച് പിസി

January 21, 2019
Google News 2 minutes Read

സ്വന്തം നാട്ടില്‍ പിസി ജോര്‍ജ്ജിന് നാട്ടുകാരുടെ വക കൂവല്‍. ചേന്നാട്ട് കവലയില്‍ നടന്ന ഈരാട്ടുപേട്ട വോളിബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴായിരുന്നു പിസിയെ കാണികള്‍ കൂവി വരവേറ്റത്. കൂവല്‍ ശക്തമായതോടെ മൈക്ക് കൈയ്യിലെടുത്ത് ഇവരെ തെറി പറയാനും ആരംഭിച്ചു പിസി. തൂങ്ങി ചാവടാ എന്ന മുഖവുരയോടെയാണ് പിസി കാണികളെ നേരിട്ടത്. ഇത് ഞാന്‍ ജനിച്ച് വളര്‍ന്ന കവലയാണ്, നിന്നെ ഒന്നും പേടിച്ച് പോകുന്നവനല്ല ഞാന്‍, നീ കൂവിയാല്‍ ഞാനും കൂവും, നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാണ് ഞാന്‍. നിങ്ങളെയൊന്നും പേടിച്ച് പോകുന്നവല്ല ഞാന്‍. എന്നെല്ലാം പറഞ്ഞ് രക്ഷ നേടാന്‍ നോക്കിയെങ്കിലും കൂവല്‍ തുടര്‍ന്നതോടെ കളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചതായി വ്യക്തമാക്കി പിസി ഇവിടെ നിന്ന് പോകുകയായിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here