ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ നീന റോസിനെതിരെ അച്ചടക്ക നടപടി

bishop

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ നീന റോസിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം. ജനുവരി 26ന് പഞ്ചാബിലെ മിഷണറീസ് ഓഫ് ജീസസ് ആസ്ഥാനത്ത് നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്കി. കുറവിലങ്ങാട് മഠത്തിലെ ചുമതലയുള്ള മദറിനെ അനുസരിക്കാതിരിക്കുകയും സന്യാസ സഭയ്ക്ക വിരുദ്ധമായി നിലപാടുകള്‍ എടുക്കുന്നുവെന്നും ആരോപിച്ചാണ് വിശദീകരണ നോട്ടീസ് നല്കിയിരിക്കുന്നത്. നേരത്തെ കന്യാസ്ത്രീയെ പിന്തുണച്ച നാല് കന്യാസ്ത്രീമാര്‍ക്ക് സ്ഥലം മാറി പോകണമെന്ന് ആവശ്യപ്പെട്ട അന്ത്യശാസനം നല്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top