Advertisement

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൻ; പ്രണബ് മുഖർജിക്ക് ഭാരതരത്‌ന

January 25, 2019
Google News 0 minutes Read

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുൾപ്പെടെ മൂന്ന് പേർക്ക് ഭാരത രത്‍ന. സാമൂഹ്യപരിഷ്കർത്താവ് നാനാജി ദേശ്മുഖ്, ഗായകൻ ഭൂപൻ ഹസാരിക എന്നിവരാണു ഭാരത രത്‍നയ്ക്ക് അർഹരായ മറ്റു രണ്ടുപേർ. നാനാജി ദേശ്മുഖിനും ഭൂപൻ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണു പുരസ്കാരം.അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. കേരളത്തിൽ നിന്നും നടൻ മോഹൻ ലാലിനും ശാസ്ത്രജ്ഞൻ നമ്പി നാരായണനും പത്മഭൂഷൺ ലഭിച്ചു.

ഇന്ത്യൻ രാഷ്ട്രിയത്തിലെ നയതന്ത്രജ്ഞതയുടെ പ്രതിരൂപം അനുയായികളുടെ പ്രിയപ്പെട്ട പ്രണാബ് ദാ ഇനി രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയ്ക്കും ഉടമസ്ഥൻ. സാമുഹ്യ രാഷ്ട്രിയ മേഖലയിലടക്കം നടത്തിയ പതിറ്റാണ്ടുകളുടെ അക്ഷിണമായ പ്രപർത്തനത്തെയാണ് രാജ്യം ആദരിച്ചത്. അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പ്രണബ് മുഖർജിക്കു പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയ്ക്കും, സാമൂഹികപ്രവര്‍ത്തകനായ നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായും ഭാരത രത്ന ലഭിച്ചു. നടന്‍ മോഹന്‍ ലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷണ് അർഹരായ്. ശിവഗിരി ധര്‍മസംഘം പ്രസിഡന്റ് വിശുദ്ധാനന്ദ, ഗായകന്‍ കെ ജി ജയന്‍, പുരാവസ്തു ശാസ്ത്രജ്ഞന്‍ കെ. കെ മുഹമ്മദ് എന്നീവരാണ് പത്മശ്രീ പട്ടികയിലുള്ള മലയാളികൾ. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഡ്രമ്മര്‍ ശിവമണി എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. നടന്‍ തീജന്‍ ഭായ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മായീല്‍ ഒമര്‍ ഗ്വെല്ലെ, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ അനില്‍കുമാര്‍ മണിഭായ് നായിക്, എഴുത്തുകാരന്‍ ബല്‍വന്ത് മോരേശ്വര്‍ പുരന്ദര്‍ എന്നിവര്‍ക്ക് പത്മവിഭൂഷണും ലഭിച്ചു. എഴുത്തുകാരന്‍ കുല്‍ദീപ് നയ്യാറിന് മരണാനന്തര ബഹുമതിയായി രാജ്യം പത്മഭൂഷണ്‍ നൽകി .ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ചെസ് താരം ഹരിക ദ്രോണവല്ലി, ബാസ്‌കറ്റ് ബോല്‍ താരം പ്രശാന്തി സിങ് എന്നിവര്‍ക്കും പദ്മശ്രീ ലഭിച്ചു. 4 പത്മ വിഭൂഷൺ, 14 പത്മ ഭൂഷണും 94 പത്മശ്രീയും ആണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. അവാർഡ് ജേതാക്കളിൽ 21 പേർ സ്ത്രികളും 11 പേർ വിദേശികളും ഒരാൾ ഭിന്ന ലിംഗക്കാരനും ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here