Advertisement

പുറത്തു നിന്നുള്ള സി പി എം കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കില്ല: സീതാറാം യെച്ചൂരി

January 26, 2019
Google News 0 minutes Read
sitharam yechuri

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള സി പി എം കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മത്സരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി സി പി എം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയിലാണ് സീതാറാം യച്ചൂരി ഇക്കാര്യം പറഞ്ഞത്.

നാളെ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. എം എ ബേബി, എസ് രാമചന്ദ്രന്‍ പിള്ള, തപന്‍ സെന്‍, മീരാ വേലായുധന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള ആയിരം പ്രതിനിധികളാണ് പങ്കെടുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here