Advertisement

കേരളപുനര്‍നിര്‍മ്മാണത്തിന് പെരുവഴിയില്‍ വലയുമ്പോള്‍ വ്യവഹാര വഴിയിൽ സംസ്ഥാനസര്‍ക്കാറിന്റെ ധൂര്‍ത്ത് (24 എക്സ്ക്ലുസീവ്)

January 27, 2019
Google News 0 minutes Read

കേരള പുനർനിർമ്മാണത്തിണ് എല്ലാ വാതിലുകളിലും കൈനീട്ടുന്ന സംസ്ഥാന സർക്കാർ വ്യവഹാര വഴിയിൽ ദുർചിലവ് നടത്തുന്നു. ഓരോ ദിവസവും ലക്ഷങ്ങളാണ് ഈ വഴിയിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത്.  ഹൈക്കോടതിയിലെ പ്രധാന കേസുകളില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന ഡൽഹിയിൽ നിന്നുള്ള സ്വകാര്യ അഭിഭാഷകർക്ക് നൽകുന്നത് അവരുടെ നിശ്ചിത വേതനത്തിനെക്കാൾ പത്തിരട്ടിയോളം പ്രതിഫലവും ലക്ഷങ്ങളുടെ യാത്രാ താമസ്സ ചിലവും.

ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന സർക്കാർ അഭിഭാഷകർ ഉള്ളപ്പോഴാണ് ഡൽഹിയിലെ സ്വകാര്യ അഭിഭാഷകരെ പ്രോത്സാഹിപ്പിയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അമിത താത്പര്യം. 2018 ൽ സംസ്ഥാന സർക്കാരിന് വേണ്ടി കേസ് നടത്താൻ എ.ജിയുടെ നേത്യത്വത്തിലുള്ള സംസ്ഥാനത്തെ അഭിഭാഷക സംഘത്തിന് കേരളം പ്രതിഫലം നൽകിയ തുക ആദ്യം അറിയുക പത്ത് കോടി അൻപത് ലക്ഷത്തി നാല്പത്തി നാലായിരത്തി തൊണ്ണൂറ്റി ആറ് രൂപ. സർക്കർ രേഖകൾ പ്രകാരമുള്ള ഔദ്യോഗിക കണക്കാണ് ഇത്.

ഇത്രയധികം തുക കേസുകളുടെ നടത്തിപ്പിന് ചിലവിടുന്നതിന് സംസ്ഥാനമാണ് അധികമായ് ലക്ഷങ്ങൾ പ്രതിദിനം നൽകി സ്വകാര്യ അഭിഭാഷകരെ ഹൈക്കൊടതിയിൽ എത്തിയ്ക്കാൻ മത്സരിയ്ക്കുന്നത്. ഒരോ സിറ്റിംഗിനും ലക്ഷങ്ങൾക്ക് പ്രതിഫലത്തിന് പുറമേ കോൺഫറൻസ് ഫീസായും യാത്ര താമസ ചിലവിലും ഇവർ ലക്ഷങ്ങൾ കൈപറ്റുന്നു. എറെ ശ്രദ്ധേയം ഇങ്ങനെ സംസ്ഥാനത്ത് എത്തുന്ന മിക്ക സ്വകാര്യ അഭിഭാഷകരും കൈപറ്റുന്നത് അവർ ഡൽഹിയിൽ കൈപറ്റുന്നതിനെക്കാൾ പത്തിരട്ടിയോളം പ്രതിഫല തുകയാണെന്നതാണ്. ഉദാഹരണമായ് ഡൽഹിയിൽ ഒരു സിറ്റിംഗിന് ഒരു ലക്ഷത്തി പതിനായിരം രൂപ പല്ലവ് സിസോദിയയ്ക്ക് നൽകുന്ന സംസ്ഥാന സർക്കാർ ഇതേ അഭിഭാഷകന് സംസ്ഥാനത്ത് നൽകുന്നത് സിറ്റിംഗ് ഒന്നിന് പത്ത് ലക്ഷം രൂപയാണ്.

വളരെ പ്രധാനപ്പെട്ട കേസുകളില്ല ഇവര്‍ കേരളത്തില്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഹരിണ്‍ പി റാവലിന് ഒറ്റ സിറ്റിംഗിന് പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേസ് പാസ് ഓണ്‍ ചെയ്യാന്‍ വരെ എത്തുമ്പോഴും ഇതേ പത്ത് ലക്ഷത്തോളം രൂപയാണ് നല്‍കുന്നത്. ഇതിനെല്ലാം പുറമെ എയര്‍ ടിക്കറ്റിനും, താമസത്തിനും വേറെയും തുക ചെലവാക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയം പ്രധാന കേസുകളില്‍ ആവശ്യമെങ്കില്‍ മാത്രം തലസ്ഥാനത്ത് നിന്ന് സീനിയര്‍ അഭിഭാഷകരെ കൊണ്ട് വന്നാല്‍ മതിയെന്നതായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ സ്വകാര്യ അഭിഭാഷകരെ ഇറക്കുമതി ചെയ്ത് ദുര്‍ച്ചെലവ് നടത്തുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here